ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം പൊട്ടിവീണ് ഒരു മരണം

ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം പൊട്ടിവീണ് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം പൊട്ടിവീണ് ഒരു മരണം. പട്ടാഭിരാമ നഗറിലെ 19-ാം മെയിൻ റോഡിൽ ബുധനാഴ്ച രാവിലെ 8.20ഓടെയാണ് സംഭവം. പദരായണപുരയിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ കലീം ഖാൻ (60) ആണ് മരിച്ചത്. സംഭവസമയം ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് പരുക്കേറ്റു.

45 വർഷം പഴക്കമുള്ള ഗുൽമോഹർ മരത്തിൻ്റെ 2.5 മീറ്റർ വീതിയുള്ള കൊമ്പ് ഒടിഞ്ഞ് ഓട്ടോറിക്ഷയിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ വാഹനത്തിൻ്റെ മുകൾഭാഗം തകർന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഖാനെ നിംഹാൻസിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന്റെ കാരണം ഇപ്പോഴും അന്വേഷണത്തിലാണെന്ന് ബിബിഎംപിയിലെ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) ബിഎൽജി സ്വാമി പറഞ്ഞു. മരിച്ച ഖാൻ്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ബിബിഎംപി പ്രഖ്യാപിച്ചു.

TAGS: BENGALURU | BBMP
SUMMARY: Tree falls on moving autorickshaw, driver killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *