കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്കേറ്റു

കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്കേറ്റു

കണ്ണൂർ : കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. കണിച്ചാര്‍ ചെങ്ങോം റോഡിലെ കുന്നപ്പള്ളി ഗോപാലകൃഷ്ണനാണ് (69) മരിച്ചത്. കണിച്ചാർ ചെങ്ങോം റോഡിൽ ഹെൽത്ത് സെൻ്ററിന് സമീപത്തെ സ്വകാര്യപറമ്പിലെ തേനീച്ചകൂട് ഇളകിയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാവിലെ 11നാണ് സംഭവം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം.

കൂട് ഇളകിവീണ് തേനീച്ചകൾ ആക്രമിച്ചതിനെ തുടർന്ന് അയൽവാസിയായ വ്യക്തി ഗോപാലകൃഷ്ണന്റെ വീട്ടിലേക്ക് ഓടിക്കയറി. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഗോപാലകൃഷ്ണനെ തേനീച്ചകൾ കുത്തുകയായിരുന്നു. പുറത്തേക്ക് ഓടിയെങ്കിലും റോഡിൽ തളർന്നുവീണു. പ്രദേശത്ത് ഉണ്ടായിരുന്ന മറ്റ് നാലുപേർക്കും കുത്തേറ്റു. ഇവർ പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഗോപാലകൃഷ്ണനെ കൂടുതൽ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു.
ഭാര്യ: സരസമ്മ. മക്കള്‍: പ്രശാന്ത്, പ്രജോഷ്, മരുമകള്‍: ശ്രുതി. സംസ്‌കാരം പിന്നീട്.
<BR>
TAGS : BEE ATTACK |  KANNUR NEWS
SUMMARY : One dies of bee sting in Kannur; Many were injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *