ബെംഗളൂരുവിൽ മൂന്നരക്കോടി രൂപയുടെ കഞ്ചാവ് പിടികൂടിയ സംഭവം; മുഖ്യപ്രതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരുവിൽ മൂന്നരക്കോടി രൂപയുടെ കഞ്ചാവ് പിടികൂടിയ സംഭവം; മുഖ്യപ്രതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മൂന്നരക്കോടി രൂപ വിലവരുന്ന കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. കാസറഗോഡ് ലൈറ്റ് ഹൗസ് ലൈനിൽ മുഹമ്മദ് മെഹ്റൂഫാണ് (36) പിടിയിലായത്. സെപ്റ്റംബർ 27ന് 3.31 കിലോ ഹൈഡ്രോ കഞ്ചാവ് ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് പിടികൂടിയിരുന്നു. കേസിൽ മെഹ്റൂഫ് ഉൾപ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്.

ബാങ്കോക്കിൽ നിന്ന് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കുടകിലേക്കാണ് പ്രതികൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. അഞ്ച് പേർ കുടകിൽ വെച്ചും ഒരാൾ ബെംഗളൂരുവിൽ വെച്ചും അറസ്റ്റിലായെങ്കിലും, മെഹ്റൂഫ് കേരളത്തിലേക്ക് രക്ഷപ്പെട്ടിരുന്നു.

ഇയാൾ കേരളം വഴി വിദേശത്തേക്കു രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് കുടക് എസ്പി കെ.രാമരാജൻ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയെ അറിയിച്ചു. തുടർന്ന് നെടുമ്പാശേരി വിമാനത്താവളം വഴി പ്രതി ബാങ്കോക്കിലേക്ക് കടക്കാനെത്തിയപ്പോൾ ഇയാളെ പിടികൂടി കർണാടക പോലീസിന് കൈമാറുകയായിരുന്നു.

TAGS: BENGALURU | ARREST
SUMMARY: Bengaluru police bust international drug network, hydro ganja worth Rs 3 crore seized, keralite arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *