പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ഒരാൾക്ക് പൊള്ളലേറ്റു

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ഒരാൾക്ക് പൊള്ളലേറ്റു

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പൊള്ളലേറ്റു. ബിടിഎം ലേഔട്ടിൽ തിങ്കളാഴ്ചയാണ് അപകടം. ഈ പ്രദേശത്തെ അപ്പാർട്ട്‌മെൻ്റുകളിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന പവൻ (36) ആണ് പൊള്ളലേറ്റത്.

രാവിലെ 8.30 ഓടെ പവൻ പാൽ തിളപ്പിക്കാൻ സിലിണ്ടർ ഓണാക്കിയപ്പോഴാണ് സംഭവം. ഉടൻ തന്നെ സിലിണ്ടർ ചോർച്ച കാരണം ചുറ്റുപാടും തീപിടിക്കുകയായിരുന്നു. സംഭവത്തിൽ വീടിന്റെ ഭിത്തികൾ തകർന്നു.

പോലീസും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പവനനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ പവൻ 10 വർഷം മുൻപാണ് ജോലി തേടി ബെംഗളൂരുവിലേക്ക് എത്തിയത്.

TAGS: BENGALURU | BLAST
SUMMARY: Cook injured after cylinder blast in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *