മെട്രോ നിർമാണത്തിനായി കൊണ്ടുപോയ ഗർഡർ ഓട്ടോയ്ക്ക് മുകളിൽ വീണു; ഡ്രൈവർ മരിച്ചു

മെട്രോ നിർമാണത്തിനായി കൊണ്ടുപോയ ഗർഡർ ഓട്ടോയ്ക്ക് മുകളിൽ വീണു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: മെട്രോ നിർമാണത്തിനായി കൊണ്ടുപോയ ഗർഡർ ഓട്ടോയ്ക്ക് മുകളിൽ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബെംഗളൂരു-ബെള്ളാരി റോഡിലെ കൊഗിലു ക്രോസിലെ സർവീസ് റോഡിൽ ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. ഗർഡർ കൊണ്ടുപോയ ട്രെയിലർ ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവറും ഹെഗ്‌ഡെ നഗർ സ്വദേശിയുമായ ഖാസിം (35) ആണ് മരിച്ചത്. ട്രെയിലർ ഡ്രൈവറുടെ അശ്രദ്ധമൂലമാണ് ഗർഡർ ട്രെയിലറിൽ നിന്ന് വീണതെന്ന് പോലീസ് പറഞ്ഞു.

ബാഗലൂർ ക്രോസിൽ നിന്ന് മെട്രോ നിർമ്മാണ സ്ഥലത്തേക്ക് ഗർഡർ കൊണ്ടുപോകുകയായിരുന്നു ട്രെയിലറിന്റെ ഡ്രൈവർക്ക് യു-ടേൺ എടുക്കുമ്പോൾ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. അപകടം നടക്കുമ്പോൾ ഓട്ടോയിൽ യാത്രക്കാരൻ ഉണ്ടായിരുന്നു. ഇയാൾക്ക് സാരമായി പരുക്കേറ്റു. ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അതേസമയം നിർമാണ സാമഗ്രികളുടെ ഗതാഗത സംവിധാനത്തിൽ സുരക്ഷ ഉറപ്പാക്കാത്തതിനും, രണ്ട് മണിക്കൂറിലധികം സംഭവസ്ഥലം സന്ദർശിക്കാത്തതിനും മെട്രോ ഉദ്യോഗസ്ഥരോട് രോഷം പ്രകടിപ്പിച്ച് 50 ഓളം പേർ സ്ഥലത്ത് തടിച്ചുകൂടി പ്രതിഷേധിച്ചു. അപകടം നടന്നയുടൻ ട്രക്ക് ഡ്രൈവർ ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ യെലഹങ്ക ട്രാഫിക് പോലീസ് കേസെടുത്തു.

TAGS: BENGALURU | METRO | ACCIDENT
SUMMARY: Autorickshaw driver crushed to death as metro girder falls from trailer in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *