ഗുണ്ടൽപേട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ഗുണ്ടൽപേട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ബെംഗളൂരു: ചാമരാജ്‌നഗർ ജില്ലയിലെ ഗുണ്ടൽപേട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തമിഴ്‌നാട് മസിനഗുഡി സ്വദേശ കരിയ (48) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ബന്ദിപ്പുർ വനമേഖല പരിധിയിലെ മംഗള കുണ്ടകേര റേഞ്ചിലാണ് സംഭവം.

ഗുണ്ടൽപേട്ടിലെ ബന്ധുവീട്ടില്‍ താമസിക്കുന്ന കരിയ രണ്ട് പ്രദേശവാസികൾക്കൊപ്പം പലചരക്ക് കടയിലേക്ക് പോകുന്നതിനിടെ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. മറ്റുരണ്ടുപേർ ഉടൻ ഓടിരക്ഷപ്പെട്ടു.

ബന്ദിപ്പുർ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.കരിയയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് എസിഎഫ് സുരേഷ് പറഞ്ഞു.
<br>
TAGS : ELEPHANT ATTACK
SUMMARY : One killed in wild elephant attack in Gundalpet

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *