അനധികൃത ലിംഗനിർണയം; വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

അനധികൃത ലിംഗനിർണയം; വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

ബെംഗളൂരു: സംസ്ഥാനത്ത് അനധികൃത ലിംഗനിർണയം നടത്തുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്. അനധികൃത ലിംഗനിർണയങ്ങളും പെൺ ഭ്രൂണഹത്യകളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.

മുമ്പ്, ഏതെങ്കിലും ആശുപത്രിയിൽ ഭ്രൂണത്തിൻ്റെ ലിംഗഭേദം നടത്തുന്നതുമായി ബന്ധപ്പെട്ട് വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികം ആരോഗ്യ വകുപ്പ് നൽകിയിരുന്നു. എന്നാൽ ഇത്തരം കേസുകൾ ദിനംപ്രതി വർദ്ധിക്കുന്നുണ്ട്. ഇതോടെയാണ് തുക ഇരട്ടിയാക്കാൻ വകുപ്പ് തീരുമാനിച്ചത്. രഹസ്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾക്ക് ദേശീയ ആരോഗ്യ കാമ്പെയ്‌നിന് കീഴിൽ 50,000 രൂപ നൽകും.

കൂടാതെ പിസി, പിഎൻഡിടി (പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നാറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്‌സ്) ഫീസുകളിൽ നിന്ന് 50,000 രൂപയും ലഭിക്കും. അതാത് ജില്ലാ അധികാരികളാണ് പണം കൈമാറുക. സംസ്ഥാനത്ത് ഈ വർഷം ജനുവരി മുതൽ മെയ് വരെ 20ഓളം പേരാണ് അനധികൃത ലിംഗനിർണയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

TAGS: KARNATAKA| HEALTH| SEX DETERMINATION
SUMMARY: One lakh reward announced for info on sex determination

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *