പാക് പൗരന്മാർക്ക് അനധികൃത താമസസൗകര്യം ഒരുക്കിയ മുഖ്യപ്രതി പിടിയിൽ

പാക് പൗരന്മാർക്ക് അനധികൃത താമസസൗകര്യം ഒരുക്കിയ മുഖ്യപ്രതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പാക് പൗരൻമാർക്ക് അനധികൃത താമസസൗകര്യമൊരുക്കിയ മുഖ്യപ്രതി പിടിയിൽ. ഇയാൾക്ക് പാക് ചാര ഏജൻസികളുമായി ബന്ധമുള്ളതായാണ് പോലീസിന്റെ നിഗമനം. പാർവേസ് എന്നയാളാണ് പിടിയിലായത്. ജിഗനിയിൽ വ്യാജ മേൽവിലാസങ്ങളിൽ താമസിച്ചിരുന്ന ഏഴ് പാകിസ്താൻ പൗരൻമാരെ കഴിഞ്ഞയാഴ്‌ച സിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് മുഖ്യപ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പാക് പൗരന്മാർക്ക് ബെംഗളൂരുവിൽ താമസസൗകര്യം ഒരുക്കിയതും, വ്യാജ പാസ്പോർട്ട്ഴ് ആധാർ കാർഡ്, മറ്റ്‌ തിരിച്ചറിയൽ കാർഡുകൾ എന്നിവ ഏർപ്പാടാക്കിയതും പാർവേസ് തന്നെയാണെന്ന് പോലീസ് പറഞ്ഞു.

പാക് മതനേതാവ് യൂനുസ് അൽഗോഹറിൻ്റെ പ്രഭാഷണങ്ങൾ പ്രചരിപ്പിക്കാനാണ് ഇവർ നഗരത്തിലെത്തിയത്. നേരത്തെ അറസ്റ്റിലായവരെല്ലാം ഇയാളുടെ നിർദേശപ്രകാരമാണ് ഇവരെല്ലാം പ്രവർത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

യൂനുസ് അൽഗോഹറിൻ്റെ പ്രഭാഷണങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന മെഹ്ദി ഫൗണ്ടേഷൻ്റെ തലവനാണ് പർവേസ്. ഇയാളുടെ അറസ്റ്റോടെ നഗരത്തിൽ നിന്നും പിടികൂടിയ അനധികൃത പാകിസ്ഥാൻ പൗരന്മാരുടെ എണ്ണം എട്ടായി. കൂടുതൽ പേർ റാക്കറ്റിൽ ഉൾപ്പെട്ടതായാണ് സംശയമെന്ന് ജിഗനി പോലീസ് പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: Jigani police nab main suspect in illegal Pakistani immigrants racket

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *