ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ബെംഗളൂരു: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു അയ്യപ്പഭക്തൻ കൂടി മരിച്ചു. ബസവരാജ് (40) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇംഗലഹള്ളി സ്വദേശി നിജലിംഗപ്പ ബെപുരി (58), ഉങ്കൽ സ്വദേശി സഞ്ജയ് സാവദട്ടി (17) എന്നിവർ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

ഞായറാഴ്ച രാത്രി സായിനഗർ ക്ഷേത്രത്തിനുസമീപത്താണ് സിലിൻഡർ പൊട്ടിത്തെറിച്ചത്. ഒൻപത് അയ്യപ്പഭക്തർക്ക് സംഭവത്തിൽ പൊള്ളലേറ്റു. ഹുബ്ബള്ളി മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലായിരുന്നു മരിച്ച മൂവരും. ചികിത്സയിലുള്ള മറ്റുള്ളവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതിനിടെ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ അഞ്ചുലക്ഷംരൂപ അനുവദിച്ചതായി മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.

TAGS: KARNATAKA | DEATH
SUMMARY: Death toll in Hubbali fire incident rises to 3 as one more Ayyappa devotee succumbs to injuries

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *