പുതുച്ചേരിയില്‍ ഒരു കുട്ടിക്ക് കൂടി എച്ച്‌എംപി വൈറസ് ബാധ

പുതുച്ചേരിയില്‍ ഒരു കുട്ടിക്ക് കൂടി എച്ച്‌എംപി വൈറസ് ബാധ

ചെന്നൈ: തമിഴ്‌നാട്ടിലെ പുതുച്ചേരിയില്‍ അഞ്ച് വയസ്സുകാരിക്ക് എച്ച്‌എംപി സ്ഥിരീകരിച്ചു. പനിയെ തുടർന്ന് ജിപ്മർ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. ശൈത്യകാലത്ത് സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടാറുള്ള പകർച്ചവ്യാധിയാണ് ഹ്യുമൻ മെറ്റന്യൂമോ വൈറസ് അഥവാ എച്ച്‌എംപിവിയെന്ന് ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നു.

അതേസമയം ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചൈനയില്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ എച്ച്‌എംപിവി പടരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടനയുടെ വിശദീകരണം വന്നിരിക്കുന്നത്.

TAGS : HMP VIRUS
SUMMARY : One more child infected with HMP virus in Puducherry

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *