സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പൂജവയ്പ്പിന് ഒരു ദിവസം കൂടി അവധി; പ്രഖ്യാപനവുമായി വിദ്യാഭ്യാസ വകുപ്പു മന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പൂജവയ്പ്പിന് ഒരു ദിവസം കൂടി അവധി; പ്രഖ്യാപനവുമായി വിദ്യാഭ്യാസ വകുപ്പു മന്ത്രി

തിരുവനന്തപുരം: പൂജവയ്പുമായി ബന്ധപ്പെട്ട് ഒക്ടോബർ 11ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇതുസംബന്ധിച്ച്‌ ഉത്തരവ് ഉടന്‍ ഇറങ്ങും. സാധാരണ ദുഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകം പൂജയ്ക്ക് വയ്ക്കുന്നത്.

ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് വരുന്ന 10ന് വൈകീട്ടാണ് പൂജവയ്പ്. ഈ സാഹചര്യത്തില്‍ 11ന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

TAGS : KERALA | SCHOOL | POOJA
SUMMARY : One more day off for state schools for worship; Minister of Education Department with the announcement

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *