തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയിലെ ഹോസ്റ്റല്‍ അന്തേവാസിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് 3 പേര്‍ കൂടി മരിച്ചു. സംസ്ഥാകെ 12,508 പേര്‍ പനി ബാധിച്ച് ചികില്‍സ തേടിയത്. 129 പേർക്ക് ഡെങ്കിയും 14 പേർക്ക് എലിപനിയും ബാധിച്ചു. 36 പേർക്ക് എച്ച്1 എൻ1 രോഗബാധയും സ്ഥിരീകരിച്ചു. രോ​ഗവ്യാപനം കുറയുന്നുണ്ടെന്നാണ് ആരോ​ഗ്യവകുപ്പിന്റെ വിലയിരുത്തൽ.

അതേ സമയം, മലപ്പുറത്ത് 4 പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ 3 പേര്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചിരുന്നു. ഇതിലാണ് മൂന്നുപേർക്ക് രോഗം ഉള്ളതായി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മൂന്നുപേരും സ്ത്രീകളാണ്. നിലമ്പൂരിൽ അന്യസംസ്ഥാന തൊഴിലാളിക്കാണ് രോഗബാധ. ഒഡിഷ സ്വദേശിയായ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
<br>
TAGS : CHOLERA
SUMMARY : One more person has been diagnosed with cholera in Thiruvananthapuram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *