സ്കൂളിൽ ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന ഒരു വിദ്യാർഥി കൂടി മരിച്ചു

സ്കൂളിൽ ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന ഒരു വിദ്യാർഥി കൂടി മരിച്ചു

ബെംഗളൂരു: മാണ്ഡ്യയിലെ റെസിഡൻഷ്യൽ സ്കൂളിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഒരു വിദ്യാർഥി കൂടി മരിച്ചു. ഇതോടെ സംഭവത്തിൽ ആകെ മരണം രണ്ടായി. നമിബ് എന്ന വിദ്യാർഥിയാണ് മരിച്ചത്. മൈസൂരുവിലെ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയവേ നമിബിന്റെ ആരോഗ്യ നില വഷളാവുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു.

അരുണാചൽ പ്രദേശ് സ്വദേശിയായ കെർലാങ് (13) ഞായറാഴ്ച മരിച്ചിരുന്നു മരിച്ചത്. മലവള്ളിയിലുള്ള ടി കഗേപുര ഗ്രാമത്തിലെ റെസിഡൻഷ്യൽ സ്കൂളിലായിരുന്നു സംഭവം. 28 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാത്രി മലവള്ളിയിൽ നിന്നുള്ള ബിസിനസുകാരൻ സ്കൂൾ കുട്ടികൾക്കായി ഹോളി ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിൽ വിദ്യാർഥികൾക്ക് ഭക്ഷണം വിളമ്പുകയും ചെയ്തിരുന്നു. പിറ്റേന്ന് ഉച്ചകഴിഞ്ഞ് ചില വിദ്യാർഥികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.

സംഭവത്തിൽ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഉമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിസിനസുകാരൻ പുഷ്പേന്ദ്ര കുമാർ, സിദ്ധരാജു, കൃഷ്ണ, വിദ്യാഭ്യാസ സ്ഥാപന മേധാവി ലങ്കേഷ്, സെക്രട്ടറി ജഗദീഷ്, സ്റ്റാഫർ അഭിഷേക് എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കേസ് അന്വേഷിക്കാൻ മലവള്ളി ഡെപ്യൂട്ടി എസ്പിയുടെ കീഴിൽ പോലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി പ്രത്യേക സംഘം രൂപീകരിച്ചു.

TAGS: FOOD POISON
SUMMARY: Food poisoning, One more student of Malavalli pvt residential school dies in Mysuru hospital

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *