കേരളത്തിലേക്ക് ഒരു ട്രെയിൻ കൂടി; ബെംഗളൂരു- കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ പാലക്കാട്ടേക്ക് നീട്ടുന്നു
(c) Binai Photography

കേരളത്തിലേക്ക് ഒരു ട്രെയിൻ കൂടി; ബെംഗളൂരു- കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ പാലക്കാട്ടേക്ക് നീട്ടുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള പ്രതിദിന ഡബിൾ ഡെക്കർ ട്രെയിൻ പൊള്ളാച്ചി വഴി പാലക്കാടേക്ക് നീട്ടാൻ ദക്ഷിണ റെയിൽവേ അനുമതി നൽകി. കഴിഞ്ഞ ഏപ്രിൽ ട്രെയിൻ പാലക്കാട് ടൗൺ സ്റ്റേഷൻ വരെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇത് വിജയകരമായതിൻ്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ അനുമതി നൽകിയത്.

ഉച്ചയ്ക്ക് 2.15 നാണ് ട്രെയിൻ കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ നിന്നും പുറപ്പെടുന്നത്. രാത്രി 9 ന് കോയമ്പത്തൂരേക്ക് എത്തും. മറ്റു ട്രെയിനുകളെക്കാൾ ഉയരം കൂടുതലുള്ള രണ്ട് നിലകളിലായി ഡെബൾ ഡെക്കറിൽ 7 എ സി കോച്ചുകളും 4 എ സി കോച്ചുകളും ഉണ്ട്. ട്രെയിൻ പാലക്കാടേയ്ക്ക് നീട്ടുന്നത് പാലക്കാട്, തൃശൂർ ജില്ലക്കാർക്ക് ഗുണകരമാകും.
<br>
TAGS : RAILWAY | PALAKKAD | TRAIN
SUMMARY : One more train to Kerala; Bengaluru-Coimbatore Uday Double Decker Extends to Palakkad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *