മദ്യലഹരിയില്‍ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച്‌ ഒരാള്‍ മരിച്ചു

മദ്യലഹരിയില്‍ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച്‌ ഒരാള്‍ മരിച്ചു

തിരുവനന്തപുരം ആക്കുളത്ത് മദ്യലഹരിയില്‍ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച്‌ ഒരാള്‍ മരിച്ചു. പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഡോക്ടർമാർ ഓടിച്ച ജീപ്പ് ബൈക്കിലിടിക്കുകയായിരുന്നു. ആക്കുളം പാലത്തില്‍ ഇന്നലെ രാത്രിയായിരുന്നു.

ഡോക്ടർമാരായ വിഷ്ണു, അതുല്‍ എന്നിവരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. അമിത വേഗതയില്‍ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിച്ചാണ് അപകടം ഉണ്ടാക്കിയത്. ബൈക്കില്‍ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26), ഷാനു (26) എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റിരുന്നത്.

കാറിലുണ്ടായിരുന്ന യുവ ഡോക്ടർമാർ മദ്യലഹരിയിലായിരുന്നു. വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നത്. മനപൂർവമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

TAGS : LATEST NEWS
SUMMARY : One person died after being hit by a jeep driven by drunk young doctors

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *