വയനാട്ടില്‍ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു

വയനാട്ടില്‍ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു

വയനാട്: വയനാട്ടില്‍ തേനീച്ച കുത്തേറ്റ് ഒരാള്‍ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റില്‍ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നുവെന്നാണ് വിവരം.

ജോലിക്കിടെ മരത്തില്‍ കയറിയ സമയത്ത് തേനീച്ച കൂട് ഇളകി വീഴുകയായിരുന്നു. ആക്രമണത്തില്‍ വെള്ളുവിന്റെ തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലും തേനീച്ച കുത്തേറ്റു. ഉടൻ തന്നെ മാനന്തവാടി മെഡിക്കല്‍ കൊളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

TAGS : LATEST NEWS
SUMMARY : One person died after being stung by a bee in Wayanad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *