കോഴിക്കോട് പന്തീരാങ്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; നാല് പേർക്ക് ഗുരുതര പരുക്ക്

കോഴിക്കോട് പന്തീരാങ്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; നാല് പേർക്ക് ഗുരുതര പരുക്ക്

കോഴിക്കോട്: ദേശീയപാതയിൽ പന്തീരാങ്കാവ് അത്താണി കമ്പിളി താഴം ജംക്‌ഷനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു∙ കണ്ണൂർ പേരാവൂർ സ്വദേശി പുത്തൻപുരയിൽ ഷിഫാസാണ് (19) മരിച്ചത്. കാറിലുണ്ടായിരുന്ന അബ്ദുൽ മജീദ് (44), ആയിഷ, നാഷാദ് (23), നമീർ (19) എന്നിവർ പരുക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കണ്ണൂരിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോയ കാറും ലോറിയുമാണ് ഇടിച്ചത്.  തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം.

ഇരു വാഹനങ്ങളും കോഴിക്കോട് ഭാഗത്തുനിന്നും വരുകയായിരുന്നു. അപകടം നടന്ന അത്താണി ജങ്ഷനിൽനിന്ന് ലോറി വലതുവശത്തേക്ക് തിരിയുമ്പോൾ പിറകിൽ വന്ന കാർ ലോറിയുമായി ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് കയറിയ കാർ പൂർണമായും തകർന്നു.
<br>
TAGS : ACCIDENT | KOZHIKODE NEWS
SUMMARY : One person died and four others were seriously injured in a collision between a car and a lorry in Panthirankavu, Kozhikode.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *