തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു

തിരുവനന്തപുരം: എലിപ്പനി ബാധിച്ച്‌ വര്‍ക്കല സ്വദേശി മരിച്ചു. വര്‍ക്കല ഇടവ സ്വദേശി സരിത(35) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. ഇടവ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു സരിത. ജോലിക്കിടയില്‍ രോഗബാധയേറ്റെന്നാണ് സംശയം.

മഴക്കാലരോഗങ്ങളില്‍ പ്രധാനമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. എലിപ്പനി എന്ന പേര് വ്യക്തമാക്കുന്നത് പോലെ തന്നെ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗങ്ങളിലൊന്നു കൂടിയാണ് എലിപ്പനി.

TAGS : THIRUVANATHAPURAM | RAT FEVER | DEAD
SUMMARY : One person died of rat fever in Thiruvananthapuram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *