മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറയൂർ ചമ്പക്കാട്ടിൽ വിമലൻ ( 57) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ചിന്നാർ വന്യജീവി സങ്കേതത്തിലുള്ളിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്.

വന്യജീവി സങ്കേതത്തിലെ ലോഗ്ഹൗസിലേക്ക് ഫയർലൈൻ വെട്ടിത്തെളിക്കാൻ പോയതായിരുന്നു വിമൽ അടക്കം ഒമ്പതംഗ സംഘം. സംഘത്തിന് പിന്നിലായിരുന്ന വിമലിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. മരത്തിന്‍റെ മറവിൽ നിന്ന് ആന തുമ്പിക്കൈ കൊണ്ട് വിമലിനെ നിലത്തടിക്കുകയായിരുന്നു. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു.
<br>
TAGS : ELEPHANT ATTACK
SUMMARY : One person killed in wild elephant attack; Tragic incident in Marayur, Idukki

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *