ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ ചോദിച്ചു വിളിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ ചോദിച്ചു വിളിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കോഴിക്കോട് സ്വദേശി മുജീബ് റഹ്മാനെയാണ് കസ്റ്റഡിയിലെടുത്തത്. കൊച്ചി ഹാർബർ പോലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാവിക സേനയുടെ വിശദമായ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നടപടി. മൊബൈല്‍ ഫോണ്‍ നമ്പര്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ പേരിലായിരുന്നു ഫോൺ കോൾ എത്തിയിരുന്നത്.

പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന വ്യാജേന വിളിച്ച് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായിരുന്നു ശ്രമം. രാഘവൻ എന്ന് പരിചയപ്പെടുത്തിയാണ് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു ഫോൺ വിളിയെത്തിയത്. ഇന്ത്യ-പാക് സംഘർഷത്തിനിടെയാണ് വ്യാജ ഫോൺ കോൾ വഴി ഐഎൻഎസിന്റെ ലൊക്കേഷൻ വിവരങ്ങൾ തേടിയത്. ഫോൺ കോളിൽ സംശയം തോന്നിയ നേവി അധികൃതർ ഉടൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

TAGS: KERALA | INS VIKRANT
SUMMARY: Kozhikode native in custody for seeking INS Vikrant location via fake call

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *