പെൺകുട്ടികളുടെ പുറകെ നടക്കുന്നതെല്ലാം സ്റ്റോക്കിംഗ് ആകില്ല; ഹൈക്കോടതി

പെൺകുട്ടികളുടെ പുറകെ നടക്കുന്നതെല്ലാം സ്റ്റോക്കിംഗ് ആകില്ല; ഹൈക്കോടതി

മുംബൈ: പെൺകുട്ടികളുടെ പുറകെ ഒറ്റത്തവണ നടക്കുമ്പോഴേക്കും അതിനെ സ്റ്റോക്കിം​ഗ് എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. സ്റ്റോക്കിം​ഗ് (പിന്തുടരൽ) ആയി കുറ്റകൃത്യത്തെ പരിഗണിക്കണമെങ്കിൽ പിന്തുടരൽ സ്ഥിരമായോ ആവർത്തിച്ചോ സംഭവിക്കുന്നതാകണമെന്ന് കോടതി നിരീക്ഷിച്ചു. 14-കാരിക്കെതിരായ ലൈംഗികാതിക്രമ കേസിലാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസ് ജി.എ. സനപിന്റേതായിരുന്നു നിരീക്ഷണം.

19 വയസുള്ള രണ്ട് യുവാക്കളാണ് കേസിലെ പ്രതികൾ. 2020ലായിരുന്നു സംഭവം നടന്നത്. തുടർന്ന് ഐപിസി പ്രകാരം കേസെടുത്തു. ഒരിക്കൽ മാത്രമാണ് പ്രതിയായ യുവാവ് പെൺകുട്ടിയെ പിന്തുടർന്നത്. അതിനാൽ സംഭവം സ്റ്റോക്കിം​ഗിന് കീഴിൽ വരില്ല. ഇത്തരം കുറ്റകൃത്യങ്ങൾക്ക് തുടർച്ചയായ, സ്ഥിരമായ പ്രവൃത്തികളുടെ തെളിവ് ആവശ്യമാണെന്ന് ജസ്റ്റിസ് സനപ് ചൂണ്ടിക്കാട്ടി.

TAGS: NATIONAL | HIGH COURT
SUMMARY: One time following can’t be termed as stocking, says hc

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *