അംഗൻവാടിയിൽ കളിച്ചുകൊണ്ടിരിക്കെ ബാലിക കുഴഞ്ഞുവീണു മരിച്ചു

അംഗൻവാടിയിൽ കളിച്ചുകൊണ്ടിരിക്കെ ബാലിക കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: അംഗൻവാടിയിൽ കളിച്ചുകൊണ്ടിരിക്കെ ഒരു വയസുകാരി കുഴഞ്ഞുവീണു മരിച്ചു. കോപ്പാൾ കുഷ്ടഗി താലൂക്കിലെ ബലുതഗി ഗ്രാമത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ആലിയ മുഹമ്മദ് റിയാസ് ആണ് മരിച്ചത്. അംഗൻവാടിയിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു.

അംഗൻവാടി ജീവനക്കാർ ഉടൻ തന്നെ കുട്ടിയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ കോപ്പാൾ പോലീസ് കേസെടുത്തു.

TAGS: KARNATAKA
SUMMARY: Child playing at anganwadi centre dies of brain hemmorage

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *