ട്രെക്കിംഗിനായി ഓൺലൈൻ ബുക്കിങ് പോർട്ടൽ നാളെ മുതൽ പ്രവർത്തനമാരംഭിക്കും

ട്രെക്കിംഗിനായി ഓൺലൈൻ ബുക്കിങ് പോർട്ടൽ നാളെ മുതൽ പ്രവർത്തനമാരംഭിക്കും

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള എല്ലാ ട്രെക്കിംഗ് പാതകളിലേക്കുമുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പോർട്ടൽ നാളെ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ ട്രെക്കിംഗ് പാതകളിലേക്കും ഒരൊറ്റ വെബ്‌സൈറ്റിൽ നിന്ന് ടിക്കറ്റ് വാങ്ങാൻ ആളുകളെ അനുവദിക്കുന്നതാണ് പുതിയ പോർട്ടൽ എന്ന് വനം വകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു.

ജനുവരി 26, 27 തീയതികളിൽ ആയിരക്കണക്കിന് ട്രെക്കർമാർ പുഷ്പഗിരി വനത്തിലെ കുമാരപർവ്വതം സന്ദർശിച്ചതിൻ്റെ പശ്ചാത്തലത്തിലായിരുന്നു ട്രെക്കിംഗിന് ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്. പുതിയ പോർട്ടൽ പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രധാന വിനോദസഞ്ചാരമേഖലകളിൽ ആളുകളുടെ തിരക്ക് കുറയുമെന്നും, സന്ദർശകരുടെ കൃത്യമായ കണക്ക് വനം വകുപ്പിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | TREKKING
SUMMARY: Online booking portal for trekking in Karnataka to be launched on October 3

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *