ഓൺലൈൻ ലോൺ ആപ്പ് ഭീഷണി; യുവതി ജീവനൊടുക്കി

ഓൺലൈൻ ലോൺ ആപ്പ് ഭീഷണി; യുവതി ജീവനൊടുക്കി

കൊച്ചി: പെരുമ്പാവൂരില്‍ യുവതിയെ ആത്മഹത്യ ചെയത് നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചയോടുകൂടിയാണ് ആതിര എന്ന യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത് .ആതിരയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി സന്ദേശം യുവതിക്ക് ലഭിച്ചതായി കണ്ടെത്തി.

യുവതിയുടെ ഫോണിലേക്ക് നഗ്‌ന ചിത്രങ്ങള്‍ അയച്ചു നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതയാണ് പരാതി. നഗ്‌നചിത്രങ്ങള്‍ അയച്ചാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണി സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. യുവതി ആത്മഹത്യ ചെയ്ത ശേഷവും ഫോണിലേക്ക് സന്ദേശവും കോളും വന്നിട്ടുണ്ട്. യുവതിയുടെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അസ്വഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.
<BR>
TAGS : LOAN APP TORTURE | SUICIDE
SUMMARY : Online Loan App Threat; The woman committed suicide in Perumbavoor

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *