കർണാടകയിൽ ട്രക്കിങ്ങിന്  ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കും

കർണാടകയിൽ ട്രക്കിങ്ങിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കും

ബെംഗളൂരു: കർണാടകയിലെ എല്ലാ ട്രെക്കിംഗ് റൂട്ടുകളിലും ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കുമെന്ന് വനം -പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രെ പറഞ്ഞു. ജൂലൈ മൂന്നാം ആഴ്ച മുതൽ ഓൺലൈൻ ബുക്കിങ് പ്രാബല്യത്തിൽ വരും. മംഗളൂരു സർക്കിളിലെ കുദ്രേമുഖ്, നേത്രാവതി, മറ്റ് ട്രെക്കിംഗ് കൊടുമുടികൾ എന്നിവയ്ക്കായി വകുപ്പ് ഇതിനകം ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒറ്റ വെബ്‌സൈറ്റിൽ എല്ലാ ട്രെക്കിംഗ് സ്ഥലങ്ങൾക്കും ഓൺലൈൻ ബുക്കിംഗ് നൽകുന്ന ഒരു സോഫ്റ്റ്‌വെയർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് രണ്ടാഴ്ചയ്ക്കുള്ളിൽ തയ്യാറാകുമെന്നും മന്ത്രി പറഞ്ഞു. ബുക്കിംഗ് സംവിധാനത്തിലെ ക്രമക്കേടുകൾക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈ വർഷം കർണാടകയിൽ 5 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നതെന്നും അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വിശദമാക്കി. ഇതിനായി 100 കോടി രൂപ അധികമായി നൽകുമെന്ന് സർക്കാർ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | TREKKING
SUMMARY: Karnataka to launch statewide online booking for trekking routes by July

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *