ജൂബിലി കോളേജില്‍ ഓണോത്സവം സംഘടിപ്പിച്ചു

ജൂബിലി കോളേജില്‍ ഓണോത്സവം സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ജൂബിലി കോളേജില്‍ നടന്ന ഓണോത്സവം സമാജം പ്രസിഡന്റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പി. വിജയൻ, ജനറൽസെക്രട്ടറി ഡെന്നിസ് പോൾ, ഖജാൻജി എം.കെ. ചന്ദ്രൻ, എജുക്കേഷണൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജോയിന്റ് സെക്രട്ടറി ബിനോ ശിവദാസ്, കോളേജ് പ്രിൻസിപ്പൽ ഡോ. ബേബി ജോർജ്, വൈസ് പ്രിൻസിപ്പൽ ബാബു ഭാസ്‌കർ എന്നിവർ സംസാരിച്ചു.

കോളേജ് അധ്യാപിക സ്വപ്ന ശങ്കർ പരിപാടി നിയന്ത്രിച്ചു. വിദ്യാർഥികളുടെ കലാപരിപാടികൾ ജൂബിലി സി.ബി.എസ്.ഇ. പ്രിൻസിപ്പൽ രേഖാ കുറുപ്പ് ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം ചെയർപേഴ്‌സൺ ഗ്രേസി പീറ്റർ, കൺവീനർ സരസമ്മ സദാനന്ദൻ, യുവജനവിഭാഗം കൺവീനർ എം.ജെ. ശ്രുതി എന്നിവർ പങ്കെടുത്തു.

വിദ്യാർഥികളുടെ മെഗാ തിരുവാതിര, മാർഗ്ഗം കളി, ഒപ്പന, ചെണ്ട നൃത്തം, സംഘ നൃത്തം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. കലാപരിപാടികൾക്ക് ശേഷം ഓണപ്പായസം ഉൾപ്പെടെയുള്ള വിരുന്നുമുണ്ടായിരുന്നു. കോളേജ് യൂണിയൻ ചെയർപേഴ്സൻ ജയശ്രീ നന്ദി പറഞ്ഞു.

ചിത്രങ്ങള്‍

<br>
TAGS : ONAM-2024

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *