പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം രാഹുല്‍ ഗാന്ധിക്ക്

പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം രാഹുല്‍ ഗാന്ധിക്ക്

ഉമ്മൻചാണ്ടി ഫൗണ്ടേഷന്‍റെ പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം രാഹുല്‍ ഗാന്ധിക്ക് സമ്മാനിക്കും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാൻ ഭാരത് ജോഡോ യാത്ര നടത്തിയതാണ് രാഹുലിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണയ്ക്കായി ഉമ്മൻചാണ്ടി ഫൗണ്ടേഷനാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.

ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. ഡോ. ശശി തരൂർ എംപി ചെയർമാനും പെരുമ്പടവം ശ്രീധരൻ, ഡോ.എം.ആർ. തമ്ബാൻ, ഡോ.അച്ചുത് ശങ്കർ, ജോണ്‍ മുണ്ടക്കയം എന്നിവർ അംഗങ്ങളുമായുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ് രാഹുലിനെ പുരസ്‌കാരം നല്‍കാൻ തിരഞ്ഞെടുത്തത്. പുരസ്‌കാരം ഉടൻ അദ്ദേഹത്തിന് കൈമാറും.

അതേസമയം ഉമ്മൻചാണ്ടിയുടെ ഒന്നാംചരമ വാർഷികം സീനിയർ സിറ്റിസണ്‍സ് ഫോറം ആചരിച്ചു. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരള മുഖ്യമന്ത്രിമാരുടെ ചരിത്രമെടുത്താല്‍ ഉമ്മൻ ചാണ്ടി ഒരു അപൂർവതയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.

TAGS : UMMAN CHANDI | AWARD | RAHUL GANDHI
SUMMARY : Oommen Chandy award to Rahul Gandhi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *