ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ഫുട്‌ബോള്‍ കപ്പ്; സ്‌പോര്‍ട്‌സ് ബേസ് ഇ-സിറ്റി ജേതാക്കള്‍

ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ഫുട്‌ബോള്‍ കപ്പ്; സ്‌പോര്‍ട്‌സ് ബേസ് ഇ-സിറ്റി ജേതാക്കള്‍

ബെംഗളൂരു: കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ഫുട്‌ബോള്‍ കപ്പ് മത്സരത്തില്‍ സ്‌പോര്‍ട്‌സ് ബേസ് ഇ-സിറ്റി ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ അക്വാറിസ്റ്റ് പൂള്‍സ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പോര്‍ട്‌സ് ബേസ് ഇ-സിറ്റി കീഴടക്കിയത്. 16 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഒന്നാം സമ്മാനമായി ഇരുപത്തയ്യായിരം രൂപയും ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ട്രോഫിയും സ്‌പോര്‍ട്‌സ് ബേസ് ഇ-സിറ്റി നേടി. വിജയികള്‍ക്ക് കേരള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടത്തില്‍ സമ്മാനങ്ങള്‍ നല്‍കി.

മത്സരങ്ങള്‍ കന്നഡ സിനിമ നടനും നിര്‍മ്മാതാവുമായ ഡോ . അരുണ്‍ ദേവസ്യ ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, ബെംഗളൂരു സൗത്ത് ഡിസിസി പ്രസിഡന്റ് ഒ. മഞ്ജു, കര്‍ണാടക ഗവണ്മെന്റ് ഗ്യാരണ്ടി ഇംപ്ലിമെന്റേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ജി കൃഷ്ണപ്പ, മണ്ഡപ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍, ഹുളിമംഗല പഞ്ചായത്ത് പ്രസിഡന്റ് രവികുമാര്‍, ബാംഗ്ലൂര്‍ കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, സുവര്‍ണ കര്‍ണാടക കേരള സമാജം ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ എഅര്‍, എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് വത്സന്‍, വൈസ് മെന്‍ റീജിയണല്‍ ഡയറക്ടര്‍ ബിജു കോലംകുഴി, ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ് സമാജം പ്രസിഡണ്ട് അഡ്വ.. പ്രമോദ് നമ്പ്യാര്‍, ഐയ്മ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ബിനു ദിവകാരന്‍, ബാംഗ്ലൂര്‍ നോര്‍ത്ത് ഐഎന്‍ടിയുസി മുന്‍ പ്രസിഡന്റ് ബിജോയ് ജോണ്‍, ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട്‌സ് പ്രസിഡന്റ് അഡ്വ. മെന്റോ ഐസക്, തേജസ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡണ്ട് മധു കലമാനൂര്‍, നന്മ കേരള സമാജം പ്രസിഡന്റ് ഹരിദാസ്, വി ടി തോമസ്, ജോഷി കരിങ്ങോഴക്കല്‍, സുമേഷ് എബ്രഹാം, ജിജു ജോസ്, സുഭാഷ് തുടങ്ങിയവരും ജിഗണി അസോസിയേഷന്‍, എസ്ബിഎംഎ, എന്‍എസ്എസ് എന്നീ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

അഡ്വ. സത്യന്‍ പുത്തൂര്‍, വിനു തോമസ്, അലക്‌സ് ജോസഫ്, ജോണിച്ചന്‍ വി ഒ, ആന്റോ എം പി, ജെയ്‌സണ്‍ ലൂക്കോസ്, ഡോ. നകുല്‍ ബി കെ, എന്നിവര്‍ നേതൃത്വം നല്‍കി.

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *