കേരള പോലീസില്‍ അവസരം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

കേരള പോലീസില്‍ അവസരം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള പോലീസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പോലീസ് ബറ്റാലിയന്‍), വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (വുമണ്‍ പോലീസ് ബറ്റാലിയന്‍), എസ്.ഐ.(ട്രെയിനി), ആംഡ് പോലീസ് എസ്.ഐ. (ട്രെയിനി), പോലീസ് കോണ്‍സ്റ്റബിള്‍ എന്നീ തസ്തികകളിലാണ് ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പബ്ലിക് സര്‍വീസ് കമ്മിഷന്റെ വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി 29.01.2025. കേരള പോലീസ് സോഷ്യല്‍ മീഡിയ പേജുകളിലും ഇക്കാര്യം വ്യക്തമാക്കി പോസ്റ്റ് പങ്കുവെച്ചു. അപേക്ഷിക്കേണ്ട ലിങ്കുകളുടെ വിവരങ്ങളും പങ്കുവെച്ചു.

TAGS : KERALA POLICE | JOB VACCANCY
SUMMARY : Opportunity in Kerala Police; You can apply for various posts

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *