ഒ ആർ കേളു മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഇന്ന്

ഒ ആർ കേളു മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഇന്ന്

 

മാനന്തവാടി എംഎൽഎ  ഒ ആർ കേളു എംഎല്‍എ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലുമണിക്ക് രാജ്ഭവനിൽ ആണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും. കെ രാധാകൃഷ്ണൻ പാർലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ പട്ടിക ജാതി പട്ടിക ക്ഷേമ വകുപ്പ് മന്ത്രിയായാണ് ഒആർ കേളു സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്ന് രാജ്ഭവൻ അറിയിച്ചു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചടങ്ങിൽ  പങ്കെടുക്കും. പികെ ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽനിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധി കൂടിയാണ് കേളു.

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് കേളുവിനെ മന്ത്രിയാക്കാനുള്ള നിർദേശം യോഗത്തിൽ അറിയിച്ചത്. എല്ലാവരും ഇത് അംഗീകരിക്കുകയായിരുന്നു. വയനാട്ടിൽ നിന്നുള്ള സിപിഎമ്മിൻ്റെ ആദ്യ മന്ത്രിയാകും അദ്ദേഹം.

രാധാകൃഷ്ണനു ചുമതലയുണ്ടായിരുന്ന എല്ലാ വകുപ്പുകളും കേളുവിനു ലഭിക്കില്ല. പട്ടികജാതി-പട്ടികവർഗ വികസനം മാത്രമാകും അദ്ദേഹത്തിന്റെ ചുമതല. ദേവസ്വംവകുപ്പ് മന്ത്രി വി.എൻ.വാസവനും പാർലമെന്ററികാര്യം മന്ത്രി എം.ബി.രാജേഷിനും നൽകും.
<bR>
TAGS : CPIM | O R KELU
SYMMARY :

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *