പതഞ്ജലിയുടെ മുളകുപൊടി വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശം

പതഞ്ജലിയുടെ മുളകുപൊടി വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശം

ഡൽഹി: ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നില്ല, പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ നിദ്ദേശം നല്‍കി ഭക്ഷ്യസുരക്ഷാ അതോറിറ്റി. AJD2400012 എന്ന ബാച്ചിലെ മുളകുപൊടിയാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 1986 ലാണ് ബാബ രാംദേവ് നേതൃത്വം നല്‍കുന്ന പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പ് സ്ഥാപിതമായത്.

ഭക്ഷ്യ എണ്ണ, ഭക്ഷ്യവസ്തുക്കള്‍, മറ്റ് ദൈനംദിന ഉപഭോഗവസ്തുക്കള്‍ എന്നിവയുടെ ഉത്പാദനത്തിലും വിതരണത്തിലും ഇന്ത്യയിലെ മുന്‍നിരകമ്പനികളുടെ പട്ടികയില്‍ പതഞ്ജലി ഉള്‍പ്പെടുന്നു. പതഞ്ജലി ഫുഡ്‌സിന്റെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 308.97 കോടി രൂപയാണെന്നും കഴിഞ്ഞ കൊല്ലത്തേക്കാള്‍ 21 ശതമാനം നേട്ടം കൈവരിക്കാനായെന്നും കമ്പനി അറിയിച്ചിരുന്നു.

2024-25 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 8,198.52 കോടി രൂപ വരുമാനം ലഭിച്ചതായും കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം 7,845.79 കോടി രൂപയായിരുന്നു ആകെ വരുമാനം.

TAGS : LATEST NEWS
SUMMARY : Order to withdraw Patanjali’s chilli powder from the market

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *