അവയവക്കടത്ത് കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

അവയവക്കടത്ത് കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചിയിലെ രാജ്യാന്തര അവയവക്കടത്ത് കേസില്‍ പ്രതി സജിത് ശ്യാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രതിക്കെതിരെ നിലനില്‍ക്കുന്നത് ഗുരുതരമായ ആരോപണമെന്നും കോടതി പറഞ്ഞു. അവയവക്കടത്തിന് പിന്നില്‍ വലിയ റാക്കറ്റുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.

പ്രോസിക്യൂഷൻ ആരോപണം ശരിയെങ്കില്‍ വിഷയത്തില്‍ ആഴത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി. കേസില്‍ എൻഐഎ അന്വേഷണം ഏറ്റെടുക്കാൻ പോകുന്നതും കോടതിയുടെ പരിഗണനയില്‍ വന്നു. അവയവക്കൈമാറ്റത്തിന് തയ്യാറായ ആളുകളെയും മുഖ്യപ്രതി സാബിത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് സജിത്ത് ആണെന്നാണ് പ്രോസിക്യൂഷൻ വാദം. ഗൂഡാലോചനയില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തല്‍. അവയവകടത്തില്‍ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് സജിത്ത് ശ്യാമം ആണ്.

TAGS : ORGAN TRAFFICKING CASE| HIGHCOURT
SUMMARY : Organ Trafficking Case; The High Court rejected the bail application of the accused

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *