ആപ്പ് ലോഞ്ചും ഹാപ്പി പാരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു

ആപ്പ് ലോഞ്ചും ഹാപ്പി പാരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു

യശ്വന്തപുരം: മാരിബ് ചാരിറ്റബിൾ എജുക്കേഷൻ ട്രസ്റ്റിന് കീഴിലുള്ള അൽ മദ്റസത്തുൽ ബദ്‌രിയയില്‍ വിദ്യാർഥികളുടെ പഠന നിലവാരം, ഹാജര്‍നില മുതലായവ രക്ഷിതാക്കൾക്ക് തത്സമയം വീക്ഷിക്കാൻ കഴിയുന്ന മൊബൈല്‍ അപ്ലിക്കേഷൻ ലോഞ്ചും ഹാപ്പി പാരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു. സെക്രട്ടറി വികെ അബ്ദുൾ നാസിർ ഹാജി ആപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.

ആപ്ലിക്കേഷന്റെ പ്രവർത്തന രീതിയെ കുറിച്ച് സദർ മുഅല്ലിം അബ്ദുൾ സമദ് വാഫി വിശദീകരിക്കുകയും ഹാപ്പി പാരന്റിംഗ് എന്ന വിഷയത്തിൽ ട്രൈനർ ആസിഫ് വാഫി റിപ്പൺ എന്നിവരുടെ ക്ലാസും നടന്നു. ഫൈസൽ തലശ്ശേരി, ഫാസിൽ ടോപ് ടെൻ, റിയാസ് ക്വാളിറ്റി, മഹ്മൂദ് വികെ, സജീർ എന്നിവർ സംസാരിച്ചു.
<Br>
TAGS : MARIB CHARITABLE EDUCATION TRUST

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *