ബെംഗളൂരു: കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ആയുർവേദ അവബോധ ക്ലാസ് സംഘടിപ്പിച്ചു. ‘ആർത്തവ വിരാമവും ആയുർവേദവും’ എന്ന വിഷയത്തിൽ അമ്പലവയൽ ആയുർവേദ മെഡിക്കൽ സെൻ്ററിലെ ഡോക്ടർ. നിഖില ചന്ദ്രൻ ക്ലാസ്സ് നടത്തി. ശേഷം നടന്ന സംവാദത്തിൽ വനിതകളുടെ സംശയങ്ങൾക്ക് വിശദീകരണം നൽകി. സമാജം വനിതാ വിഭാഗം ചെയർപേഴ്സന്‍ പ്രേമ ചന്ദ്രൻ, ഡോ. സ്വർണ ജിതിൻ, അഡ്വ. പ്രമോദ് വരപ്രത്ത്, ഷീജ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
<BR>
TAGS : AWARENESS CLASS

Posted inASSOCIATION NEWS
