ഓസ്കാര്‍ 2025; മികച്ച നടന്‍ എഡ്രിയാന്‍ ബ്രോഡി, നടി മെെക്കി മാഡിസണ്‍, സിനിമ അനോറ

ഓസ്കാര്‍ 2025; മികച്ച നടന്‍ എഡ്രിയാന്‍ ബ്രോഡി, നടി മെെക്കി മാഡിസണ്‍, സിനിമ അനോറ

97-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള ഓസ്‌കാര്‍ സ്വന്തമാക്കി എഡ്രിയാന്‍ ബ്രോഡി. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് താരം പുരസ്‌കാരം നേടിയത്. എഡ്രിയാന്‍ ബ്രോഡിയുടെ രണ്ടാം ഓസ്കാർ ആണിത്. മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത് മൈക്കി മാഡിസണ്‍. അനോറ എന്ന ചിത്രത്തിലൂടെയാണ് മൈക്കി പുരസ്‌കാരം നേടിയത്.

അതേസമയം മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ അനോറ നേടി. അഞ്ച് ഓസ്‌കാറുകളാണ് അനോറ നേടിയത്. ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് അനോറ. ചിത്രത്തിലൂടെ ഷോണ്‍ ബേക്കർ മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച എഡിറ്റിംഗ് എന്നീവയും നേടിയത്. മികച്ച സഹനടനുള്ള പുരസ്കാരം കീറന്‍ കല്‍ക്കിന്‍ സ്വന്തമാക്കി. സോയി സല്‍ദാനയാണ് മികച്ച സഹനടി.

അതേസമയം, മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം ദ ബ്രൂട്ട്ലിസ്റ്റ് എന്ന ചിത്രത്തിലെ സംഗീതത്തിന് ഡാനിയല്‍ ബ്ലൂംബെര്‍ഗ് സ്വന്തമാക്കി. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും “ദ ബ്രൂട്ടലിസ്റ്റിനാണ്. ലോല്‍ ക്രൗളിക്കാണ് പുരസ്കാരം. മികച്ച സഹനടനുള്ള അവാര്‍ഡ് കീറൻ കള്‍ക്കിന്‍ സ്വന്തമാക്കി. ചിത്രം: “ദ റിയല്‍ പെയിന്‍’. റോബര്‍ട്ട് ബ്രൗണി ജൂണിയറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

മികച്ച ആനിമേറ്റ‍ഡ് ചിത്രത്തിനുള്ള പുരസ്കാരം ഫ്ലോ എന്ന ചിത്രം നേടി. മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്കാരം ഇറാനില്‍ നിന്നുള്ള ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രം സ്വന്തമാക്കി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരനായി പോള്‍ ടേസ്‌വെല്‍ ചരിത്രം സൃഷ്ടിച്ചു. ദ സബ്സ്റ്റന്‍സ് മികച്ച മേയ്ക്കപ്പ് ഹെയര്‍ സ്റ്റെലിസ്റ്റ് അവാര്‍ഡ് കരസ്ഥമാക്കി.

TAGS : OSCAR
SUMMARY : Oscars 2025; Best Actor Adrien Brody, Actress Mekki Madison, Movie Anora

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *