നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം ശരിയായിരുന്നു; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ നന്ദി പറഞ്ഞ് ഡബ്ല്യു സി സി

നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം ശരിയായിരുന്നു; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ നന്ദി പറഞ്ഞ് ഡബ്ല്യു സി സി

തിരുവനന്തപുരം : മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസീദ്ധീകരിക്കാൻ കാരണം തങ്ങളുടെ നിരന്തരമായ ഇടപെടലാണെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. ഇത് ഞങ്ങൾക്ക് ഒരു നീണ്ട യാത്രയാണ്. സിനിമാ മേഖലയിൽ മാന്യമായ ഒരു പ്രൊഫഷണൽ ഇടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കുമായി നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം ശരിയായ പോരാട്ടമാണെന്ന് ഞങ്ങൾ വിശ്വസിച്ചു. ഇന്ന് അത് ശരിയാണെന്ന് തെളിഞ്ഞു. ഈ റിപ്പോർട്ട് പുറത്തെത്തിക്കാൻ ഏറെ ദൂരം സഞ്ചരിച്ചു. ജസ്റ്റിസ് ഹേമയ്ക്കും സംഘത്തിനും നന്ദി എന്ന് ഡബ്ല്യു.സി,​സി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ശുപാർശകൾ നടപ്പാക്കാൻ സർക്കാർ വേണ്ട നടപടി സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും ഡബ്ല്യു.സി.സി വ്യക്തമാക്കി. സിനിമയെക്കുറിച്ച് ഹേമാ കമ്മിറ്റി കാവ്യാക്തകമായി പ്രതിപാദിക്കുന്ന ഭാഗം പരാമര്‍ശിച്ചാണ് ഡബ്ല്യൂ.സി.സി കുറിപ്പ് ആരംഭിച്ചത്.

ഡബ്ല്യൂ.സി.സിയുടെ കുറിപ്പ്

ആകാശം നിറയെ ദുരൂഹതയാണ്; തിളങ്ങുന്ന നക്ഷത്രങ്ങള്‍, മനോഹരമായ ചന്ദ്രന്‍. എന്നാല്‍ ശാസ്ത്രീയാന്വേഷണത്തില്‍ വെളിപ്പെട്ടത്, താരങ്ങള്‍ക്ക് തിളക്കമില്ലെന്നും ചന്ദ്രന് അത്ര മനോഹാരിതയില്ലെന്നുമാണ്. അതുകൊണ്ടു തന്നെ, ജാഗരൂകരാകുക നിങ്ങള്‍ കാണുന്നതെല്ലാം വിശ്വസിക്കരുത്- ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്.

ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ യാത്രയായിരുന്നു. എല്ലാ സ്ത്രീകള്‍ക്കും അവരുടെ അഭിമാനമുയര്‍ത്തിപ്പിടിച്ച് ജോലി ചെയ്യാന്‍ ഒരു പ്രൊഫഷണല്‍ ഇടം സിനിമയിലുണ്ടാക്കുക എന്ന ലക്ഷ്യവുമായി ഞങ്ങള്‍ നടത്തിയ പോരാട്ടം ഒരു ശരിയായ പോരാട്ടമായിരുന്നു. ഇന്ന് അതിനെ നീതീകരിച്ചാണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുകൊണ്ടു വരിക എന്നത് ഡബ്ല്യൂ.സി.സി എടുത്ത മറ്റൊരു ചുവടാണ്. സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ലിംഗഭേദം സിനിമയില്‍ എത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് നമുക്കുണ്ടാകുന്നത്. ഈ റിപ്പോര്‍ട്ടിന് വേണ്ടി മണിക്കൂറുകള്‍ മാറ്റി വച്ച ജസ്റ്റിസ് ഹേമാ, ശ്രീമതി ശാരദാ, ഡോ. വസന്തകുമാരി എന്നിവര്‍ക്ക് നന്ദി പറയുന്നു.

മാധ്യമങ്ങള്‍ക്കും വനിതാ കമ്മീഷനും കേരളത്തിലെ ജനങ്ങള്‍ക്കും വനിതാ സംഘടനകള്‍ക്കും അഭിഭാഷകര്‍ക്കുമെല്ലാം ഡബ്ല്യൂ.സി.സി നന്ദി പറയുന്നു. ഹേമ കമ്മീഷൻ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാർ വേണ്ടത് ചെയ്യുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. ഇത് സ്ത്രീകളുടെ ശബ്ദമാണ്, നമ്മൾ എല്ലാവരും അത് കേൾക്കേണ്ടതാണ്.

2017ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് സിനിമാ രംഗത്തെ വനിതാ കൂട്ടായ്‌മയായ ഡബ്ല്യു.സി.സി രൂപീകരിച്ചത്. ഡബ്ല്യു.സി.സിയുടെ നിർദ്ദേശ പ്രകാരം കൂടിയാണ് സിനിമാരംഗത്തെ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ വച്ചത്.
<br>
TAGS : JUSTICE HEMA COMMITTEE | WCC
SUMMARY : Our fight for justice was right; WCC thanked for release of Hema Committee report

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *