മുംബൈയിൽ നിയന്ത്രണം വിട്ട ബസ്  വാഹനങ്ങള്‍ക്കും ആളുകള്‍ക്കുമിടയിലേക്കും പാഞ്ഞുകയറി; നാല് മരണം

മുംബൈയിൽ നിയന്ത്രണം വിട്ട ബസ് വാഹനങ്ങള്‍ക്കും ആളുകള്‍ക്കുമിടയിലേക്കും പാഞ്ഞുകയറി; നാല് മരണം

മുംബൈ: മുംബൈയിലെ കുർളയിൽ ബസ് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകളുൾപ്പെടെ നാലുപേർ മരിച്ചു. 2 29 പേർക്ക് പരുക്കേറ്റു. എസ്.ജി ബ്രേവ് മാർഗിൽ തിങ്കളാഴ്ച രാത്രി  9.50-ഓടെയായിരുന്നു അപകടം. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

ബെസ്റ്റ് ബസ് അൻജു-ഐ-ഇസ്‍ലാം സ്കൂളിന് മുമ്പിൽ വാഹനങ്ങൾക്കും കാൽനട യാ​ത്രക്കാർക്കും ഇടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അഫ്രീൻ ഷാ, അനം ഷെയ്ഖ്, കാനിഷ് കാദ്‍രി, ശിവം കശ്യപ് എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. 50കാരനായ ബസ് ഡ്രൈവർ സഞ്ജയിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബ്രേക്ക് കിട്ടാത്തതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് സഞ്ജയ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന മൊഴി. ഇതുമൂലം വാഹനം നിയന്ത്രിക്കാൻ സാധിക്കാതെ പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നും ആളുകൾ പോലീസിന് മെഴി നൽകിയിട്ടുണ്ട്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാവുന്നതെന്ന് ട്രാൻസ്​പോർട്ട് ഇൻസ്​പെക്ടർ ഭാരത് ജാദവ് പറഞ്ഞു

കുർളയിൽ നിന്നും അന്ധേരിയിലെ അഗാർക്കർ ചൗക്കിലേക്ക് പോവുകയായിരുന്ന ബസ് യാത്ര തുടങ്ങി 100 മീറ്റർ സഞ്ചരിച്ചപ്പോഴേക്കും അപകടമുണ്ടാക്കുകയായിരുന്നു അമിത വേഗത്തില്‍ വരുന്ന ബസിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി.യിലുണ്ട്.


<BR>
TAGS : ACCIDENT | MUMBAI
SUMMARY : Out-of-control bus rammed into vehicles and people in Mumbai; Four deaths

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *