കനത്ത മഴ; സൗത്ത് ബെംഗളൂരുവിൽ നൂറോളം വീടുകളിൽ വെള്ളം കയറി

കനത്ത മഴ; സൗത്ത് ബെംഗളൂരുവിൽ നൂറോളം വീടുകളിൽ വെള്ളം കയറി

ബെംഗളൂരു: കനത്ത മഴയിൽ സൗത്ത് ബെംഗളൂരുവിൽ നൂറോളം വീടുകളിൽ വെള്ളം കയറി. ബുധനാഴ്ച വൈകീട്ട് പെയ്ത മഴയിൽ യെലച്ചനഹള്ളിയിലെ രാമകൃഷ്ണ നഗർ, ഫയാസാബാദ് എന്നിവിടങ്ങളിലെ നൂറോളം വീടുകളിൽ പകുതിയോളം വെള്ളം കയറി.

 

ഓടകളിൽ നിന്നുള്ള അഴുക്കുവെള്ളം നിറഞ്ഞൊഴുകുകയും ഇവ വീടുകളിലേക്ക് കയറുകയുമായിരുന്നു. ബുധനാഴ്ച്ച വൈകിട്ട് 4 മണിയോടെ, ബെംഗളൂരു സൗത്ത് പ്രദേശങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്. ഇതോടെ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും, ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി.കെ. ശിവകുമാർ എംഎൽഎ ബൈരതി ബസവരാജിനൊപ്പം ദുരിതബാധിത സ്ഥലങ്ങൾ സന്ദർശിച്ചു.

 

ബിടിഎം ലേഔട്ടിൽ 35.50 മില്ലിമീറ്റർ മഴയും, ദൊരെസാനിപാളയയിൽ 34.50 മില്ലിമീറ്ററും, പുലകേശിനഗറിൽ 30 മില്ലിമീറ്ററും, ബൊമ്മനഹള്ളിയിൽ 30.50 മില്ലീമീറ്ററും, അരേകെരെയിൽ 24.50 മില്ലിമീറ്ററുമാണ് ബുധനാഴ്ച റിപ്പോർട്ട്‌ ചെയ്തതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

TAGS: BENGALURU | RAIN
SUMMARY: 100 homes flooded in Bengaluru South following heavy rains on Wednesday evening

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *