ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പ്; ബെംഗളൂരുവിൽ ഇരകളായത് 16,000ത്തിലധികം പേരെന്ന് റിപ്പോർട്ട്‌

ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പ്; ബെംഗളൂരുവിൽ ഇരകളായത് 16,000ത്തിലധികം പേരെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട്  ബെംഗളൂരുവിൽ പണം നഷ്ടപ്പെട്ടത് 16,000ത്തിലധികം പേർക്കാണെന്ന് റിപ്പോർട്ട്‌. നവംബർ അവസാനം വരെ ബെംഗളൂരുവിൽ 16,357 പേരാണ് സൈബർ കുറ്റകൃത്യത്തിന് ഇരയായത്. 1,800 കോടി രൂപയോളം ഇതുവരെ നഷ്ടപ്പെട്ടെന്നാണ് വിവരം. ബെംഗളൂരുവിലെ സൗത്ത് സിഇഎൻ പോലീസ് സ്റ്റേഷനിൽ മാത്രം 1400 കോസുകളാണ് സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബെംഗളൂരു സിറ്റി പോലീസ് ആണ് ഇത് സംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവിട്ടത്.

അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സൈബർ തട്ടിപ്പുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ നഷ്ടപ്പെടുന്ന പണത്തിന്റെ കാര്യത്തിൽ 168 ശതമാനം വർധനവാണ് ഉണ്ടായത്. ഏകദേശം 5.40 കോടി രൂപയാണ് ഒരോ ദിവസവും നഗരത്തിൽ സൈബർ തട്ടിപ്പിലൂടെ നഷ്ടമാകുന്നത്. ആകെ നഷ്‌ടമായ 18,06,69,55,446 രൂപയിൽ 611 കോടി രൂപ മരവിപ്പിച്ചതായും 122 കോടി രൂപ തിരിച്ചുപിടിച്ചതായും പോലീസ് അറിയിച്ചു.

കഴിഞ്ഞ വർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷവും പരാതികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലെന്നും ശരാശരി 48 സൈബർ കുറ്റകൃത്യങ്ങളാണ് ദിവസേന രജിസ്റ്റർ ചെയ്യുന്നതെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡിജിറ്റൽ അറസ്റ്റ്, ട്രേഡിങ് തട്ടിപ്പ് തുടങ്ങി വിവിധ മാർഗങ്ങളിലൂടെയാണ് തട്ടിപ്പുകാർ ഇരകളെ കെണിയിലാക്കുന്നത്.

TAGS: BENGALURU | DIGITAL ARREST
SUMMARY: Over 16k People lost money in digital arrest frauds in city

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *