ബെംഗളൂരുവിൽ നിന്നുള്ള 20ഓളം തീർത്ഥാടകർ ഒഡിഷ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബെംഗളൂരുവിൽ നിന്നുള്ള 20ഓളം തീർത്ഥാടകർ ഒഡിഷ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നുള്ള 20ഓളം തീർത്ഥാടകർ ഒഡിഷയിലെ ആശുപത്രിയിൽ. അയോധ്യയും കാശിയും സന്ദർശിക്കുന്നതിനായി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട സംഘത്തെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒഡീഷയിലെ ബാലസോർ ജില്ലയിൽ അസുഖം ബാധിച്ച് ആശുപത്രിയിലാണ് ഇവരുള്ളത്.

ഛർദ്ദിയും വയറിളക്കവും പോലുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ഇവർ ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം. 20ഓളം പേരാണ്. ചികിത്സയിൽ കഴിയുന്നത്. ഇവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമാണ്. യാത്രയ്ക്കിടെ ഇവർ പലയിടങ്ങളിൽ നിന്നായി ഭക്ഷണം കഴിച്ചിരുന്നു. സംഭവത്തിൽ ഒഡിഷ പോലീസ് കേസെടുത്തിട്ടുണ്ട്.

TAGS: BENGALURU | FOOD POISON
SUMMARY: 20 pilgrims from Bengaluru hospitalised in Odisha’s Balasore

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *