ബീഹാറിലെ വിഷ മദ്യദുരന്തം; മരണസംഖ്യ 25 ആയി

ബീഹാറിലെ വിഷ മദ്യദുരന്തം; മരണസംഖ്യ 25 ആയി

ബീഹാർ: ബീഹാറിലെ വിഷമദ്യദുരന്തത്തിൽ മരണസംഖ്യ 25 ആയി ഉയർന്നു. സിവാൻ, സരൺ എന്നീ ജില്ലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ആദ്യം 6 പേരായിരുന്നു മരിച്ചത്. പിന്നീട് ചികിത്സയിലുള്ള 19 കൂടി മരണപ്പെടുകയായിരുന്നു. പലരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

സിവാനിൽ വ്യാജമദ്യം കഴിച്ച് 20 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി സിവാൻ എസ്പി അമിതേഷ് കുമാർ പറഞ്ഞു. ബീഹാറിലെ സരൺ ജില്ലയിൽ സമാനമായ സംഭവത്തിൽ അഞ്ച് പേർ കൂടി മരിച്ചു. മരണസംഖ്യയും ബാധിതരുടെ എണ്ണവും വർധിക്കുമെന്നാണ് ലഭ്യമായ വിവരം. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സംസ്ഥാനഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. എക്സൈസ് വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

 

TAGS: BIHAR | HOOCH TRAGEDY
SUMMARY: Over 25 dead in Bihar Hooch tragedy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *