ദീപാവലി ആഘോഷം; ബെംഗളൂരുവിൽ 40 പേർക്ക് കണ്ണിന് പരുക്കേറ്റു

ദീപാവലി ആഘോഷം; ബെംഗളൂരുവിൽ 40 പേർക്ക് കണ്ണിന് പരുക്കേറ്റു

ബെംഗളൂരു: ബെംഗളൂരുവിൽ ദീപാവലി ആഘോഷത്തിനിടെ 40 പേർക്ക് കണ്ണിന് പരുക്കേറ്റു. ഈ വർഷം ഒക്‌ടോബർ 31 മുതൽ നവംബർ 1 വരെയുള്ള കണക്കാണിതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

മിൻ്റോ ഒഫ്താൽമിക് ഹോസ്പിറ്റലിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെ ആറ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. വിക്ടോറിയ ആശുപത്രിയിൽ നാല് പൊള്ളലേറ്റ കേസുകൾ റിപ്പോർട്ട് ചെയ്തു. നാരായണ നേത്രാലയയിൽ 15 കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. ശങ്കർ കണ്ണാശുപത്രിയിൽ 12 കേസുകളും രേഖപ്പെടുത്തി.

അതേസമയം, ഈ വർഷം ഒക്ടോബർ 31 മുതൽ നവംബർ 1 വരെ നഗരത്തിൽ അനധികൃതമായി പടക്കം വിറ്റതിന് 56 കേസുകൾ രജിസ്റ്റർ ചെയ്തതായി ബെംഗളൂരു പോലീസ് അറിയിച്ചു. വായുമലിനീകരണം കുറയ്ക്കുന്നതിനായി നഗരത്തിൽ ഇത്തവണ ഹരിത പടക്കങ്ങളുടെ വില്പന മാത്രമേ അനുവദിച്ചിരുന്നുള്ളു.

TAGS: BENGALURU | DEEPAVALI
SUMMARY: Over 40 injured during deepavali celebrations in city

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *