ഭക്ഷ്യവിഷബാധ; റസിഡൻഷ്യൽ സ്‌കൂളിലെ 50ലധികം വിദ്യാർഥികൾ ആശുപത്രിയിൽ

ഭക്ഷ്യവിഷബാധ; റസിഡൻഷ്യൽ സ്‌കൂളിലെ 50ലധികം വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു: ഭക്ഷ്യവിഷബാധയെ തുടർന്ന് റസിഡൻഷ്യൽ സ്‌കൂളിലെ 50ലധികം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീദറിലെ ഹുമ്‌നാബാദിലാണ് സംഭവം. സ്കൂളിൽ നിന്ന് രാവിലെ ഭക്ഷണം കഴിച്ചതിനു ശേഷമാണ് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

പ്രഭാത ഭക്ഷണത്തിനു ശേഷമാണ് വിദ്യാർഥികൾ ഛർദ്ദിക്കാൻ തുടങ്ങിയത്. നിരവധി വിദ്യാർഥികൾ തലകറങ്ങി വീഴുകയും ചെയ്തു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ പരിശോധനാ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

TAGS: KARNATAKA | FOOD POISON
SUMMARY: About 50 students fall sick after eating breakfast in school

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *