മലിനജലം കുടിച്ച് 70ലധികം പേർക്ക് ദേഹാസ്വാസ്ഥ്യം

മലിനജലം കുടിച്ച് 70ലധികം പേർക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: മലിനജലം കുടിച്ച് 70ലധികം പേർക്ക് ദേഹാസ്വാസ്ഥ്യം. ധാർവാഡ് കൽഘട്ഗി താലൂക്കിലെ മുതാഗി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിൽ വിതരണം ചെയ്ത കുടിവെള്ളത്തിൽ മലിനജലം കലർന്നതാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക വിവരം. 10 പേർ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലും 36 പേർ കൽഘട്ഗി താലൂക്ക് ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ബുധനാഴ്ച മുതലാണ് ഗ്രാമത്തിലുള്ളവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങിയത്. ഛർദിയും വയറിളക്കവും അനുഭവപ്പെട്ട ഗ്രാമവാസികൾ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഗ്രാമത്തിലെ  മൂന്ന് കുഴൽക്കിണറുകളിൽ നിന്നാണ് ഓവർഹെഡ് ടാങ്കുകളിലേക്ക് കുടിവെള്ളം എതിർക്കുന്നത്.

ഇതിലാണ് മലിനജലം കലർന്നതായി കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ദിവ്യ പ്രഭു പറഞ്ഞു. സംഭവത്തിൽ പ്രാദേശിക പഞ്ചായത്ത് വികസന ഓഫീസർ പ്രവീൺ കുമാർ ഗന്നിയെ സസ്‌പെൻഡ് ചെയ്തതായി അവർ അറിയിച്ചു. വെള്ളത്തിൻ്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ കേസെടുത്തതായും ദിവ്യ പ്രഭു കൂട്ടിച്ചേർത്തു.

TAGS: KARNATAKA | CONTAMINATED WATER
SUMMARY: Over 70 fall ill consuming contaminated water

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *