ഇരുമുടിക്കെട്ട് നിറക്കുന്നതിനിടെ ഗ്യാസ്  പൊട്ടിത്തെറിച്ച് അപകടം; ഒമ്പത് പേർക്ക് പൊള്ളലേറ്റു

ഇരുമുടിക്കെട്ട് നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം; ഒമ്പത് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: കർണാടകയിൽ ഇരുമുടിക്കെട്ട് നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒമ്പത് അയ്യപ്പഭക്തൻമാർക്ക് പൊള്ളലേറ്റു. ബെളഗാവിയിലാണ് സംഭവം. കെട്ടുനിറയ്ക്ക് വേണ്ടി തയ്യാറാക്കിയ പന്തലിന് സമീപം സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

ഗ്യാസിന് നേരത്തെ ലീക്കുണ്ടായിരുന്നു. പൂജക്കായി ദീപം തെളിയിച്ചപ്പോഴാണ് അപകടമുണ്ടായത്. പൊള്ളലേറ്റവരെ ഹുബ്ബള്ളി കിംഗ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച സന്നിധാനത്തേയ്ക്ക് യാത്ര പോകാനിരുന്ന ഭക്തർക്കാണ് പൊള്ളലേറ്റത്. വീടിന് സമീപത്തെ പറമ്പിൽ ശബരിമല സന്നിധാന മാതൃകയിൽ തയ്യാറാക്കിയ പന്തൽ അപകടത്തിൽ പൂർണ്ണമായും കത്തി നശിച്ചു. സംഭവത്തിൽ ബെളഗാവി പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Over nine ayyappa devotees injured after gas blasts in karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *