നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് അഞ്ച് പേർ മരിച്ച സംഭവം; കെട്ടിട ഉടമ അറസ്റ്റിൽ

നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് അഞ്ച് പേർ മരിച്ച സംഭവം; കെട്ടിട ഉടമ അറസ്റ്റിൽ

ബെംഗളൂരു: നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് അഞ്ച് പേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ അറസ്റ്റിൽ. ഹെന്നൂർ സ്വദേശി ഭുവൻ റെഡ്ഡിയാണ് അറസ്റ്റിലായത്. കെട്ടിട കരാറുകാരൻ മുനിയപ്പയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബാബുസാപാളയ ലേഔട്ടിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.40 ഓടെയുണ്ടായ അപകടത്തിൽ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. 18 പേരെ രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു. എന്നാൽ അഞ്ച് തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ബീഹാറിൽ നിന്നുള്ള അർമാൻ (26), ത്രിപാൽ (35), മുഹമ്മദ് സാഹിൽ (19), സത്യരാജു (25), ശങ്കർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കൂലിപ്പണിക്കാരനായ മുഹമ്മദിൻ്റെ (27) പരാതിയിലാണ് പോലീസ് കേസെടുത്തത്.

സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ ജഗദേവി (45), റഷീദ് (28), നാഗരാജു (25), രമേഷ് കുമാർ (28), ഹർമൻ (22), അയാജ് എന്നിവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

TAGS: BENGALURU | ARREST
SUMMARY: Bengaluru building collapse, Owner arrested, contractor detained

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *