പി. അപ്പുക്കുട്ടൻ മാസ്റ്റർ അന്തരിച്ചു

പി. അപ്പുക്കുട്ടൻ മാസ്റ്റർ അന്തരിച്ചു

പയ്യന്നൂർ: പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പി.അപ്പുക്കുട്ടൻ(85) അന്തരിച്ചു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു. അധ്യാപകൻ, സാംസ്കാരിക പ്രവർത്തകൻ, പ്രഭാഷകൻ, സാഹിത്യ നിരൂപകൻ, നാടക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ്.

1996 മുതൽ അഞ്ചു കൊല്ലം കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി. പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറിയായിരുന്നു. കേരള സാഹിത്യ അക്കാദമി അംഗവുമായിരുന്നിട്ടുണ്ട്.കാസർകോട് ഗവ. ഹൈസ്കൂളിൽ ഭാഷാധ്യാപകനായി. 1995 മാർച്ചിൽ പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽനിന്ന് വിരമിച്ചു.

ഭാര്യ: പരേതയായ സി.പി. വത്സല. മക്കൾ: സി.പി. ശ്രീഹർഷൻ (ചീഫ് കറസ്പോണ്ടന്റ്, മാതൃഭൂമി ഡൽഹി), സി.പി. സരിത, സി.പി. പ്രിയദർശൻ (ഗൾഫ്). മരുമക്കൾ: ചിത്തരഞ്ജൻ (കേരള ഗ്രാമീണ ബാങ്ക്, കുടിയാൻമല), സംഗീത (അസി.പ്രൊഫസർ ഐഐഎം ഇൻഡോർ), ഹണി( ദുബായ് ).സംസ്കാരം വെള്ളിയാഴ്ച രാവിലെ അന്നൂർ വില്ലേജ് ഹാളിലെ പൊതു ദർശനത്തിന് ശേഷം 11 മണിയോടെ മൂരിക്കൊവ്വൽ ശ്മശാനത്തിൽ.
<BR>
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *