പി. ഭാസ്‌കരൻ പുരസ്‌കാരം ഗായകൻ പി. ജയചന്ദ്രന്

പി. ഭാസ്‌കരൻ പുരസ്‌കാരം ഗായകൻ പി. ജയചന്ദ്രന്

തൃശൂർ: കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന പി. ഭാസ്‌കരൻ ഫൗണ്ടേഷൻ വർഷം തോറും നൽകുന്ന പി. ഭാസ്‌കരൻ പുരസ്‌കാരം അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്. ശ്രീകുമാരൻ തമ്പി, കമൽ, വിദ്യാധരൻ മാസ്റ്റർ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്. മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. ജ​യ​ച​ന്ദ്ര​ന്‍റെ ഗാ​നാ​ലാ​പ​നം ഭാ​വ​ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​താ​യി​രു​ന്നെ​ന്ന് സ​മി​തി വി​ല​യി​രു​ത്തി.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന അവാർഡ് 25ന് വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടക്കുന്ന ഭാസ്‌കരസന്ധ്യയിൽ വച്ച് ശ്രീകുമാരൻ തമ്പിയിൽ നിന്നും കുടുംബാംഗങ്ങൾ ഏറ്റുവാങ്ങും.
<br>
TAGS : P JAYACHANDRAN | MUSIC
SUMMARY : P. Bhaskaran award to singer P. Jayachandran

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *