ബെംഗളൂരു: കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിൽ ഭാഷയ്ക്കും സംസ്കാരത്തിനും അതുല്യ സംഭാവനകൾ നൽകിയ ഭാസ്കരൻ മാഷിന്റെ ജന്മശതാബ്ദി ആഘോഷത്തിന് കേരളസമാജം ദൂരവാണിനഗർ വേദിയൊരുക്കുന്നു. ഡിസംബർ 15ന് രാവിലെ 10 30 ന് വിജനപുര ജൂബിലി സ്കൂളിലാണ് പരിപാടി. പ്രഭാഷകനും സിനിമ നിരൂപണ രംഗത്ത് ദേശീയ പുരസ്കാര ജേതാവുമായ ജി പി രാമചന്ദ്രൻ
മുഖ്യ തിഥിയായി പങ്കെടുക്കും. ഭാസ്കരൻ മാഷിന്റെ കവിതകളും സിനിമ- നാടകഗാനങ്ങളും ആലപിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9008273313.
<br>
TAGS : KERALA SAMAJAM DOORAVAANI NAGAR

Posted inASSOCIATION NEWS
