വിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി

വിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി

കോട്ടയം: ചാനല്‍ ചർച്ചയിലെ വിദ്വേഷ പരാമർശത്തില്‍ പി.സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെക്ഷൻസ് കോടതിയാണ് ജാമ്യ ഹരജി തള്ളിയത്. ജനുവരി 5ന് നടന്ന ചാനല്‍ ചർച്ചയിലായിരുന്നു ഇന്ത്യയിലെ മുസ്‌ലിംകള്‍‌ മുഴുവൻ വർഗീയവാദികളാണ് എന്ന വിവാദ പരാമർശം പി.സി ജോർജ് നടത്തിയത്.

സംഭവത്തില്‍ യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ ഈരാറ്റുപേട്ട പോലീസാണ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് പി.സി ജോർജ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. നാല് തവണ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. തുടർന്ന് ഇന്നലെയാണ് കേസില്‍ വാദം പൂർത്തിയായത്.

TAGS : PC GEORGE
SUMMARY : P.C. George’s anticipatory bail was rejected

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *